മോക്ഡ്രില്ലിൽ കൗതുകം പൂണ്ട് നെടുംപുറംചാൽ

മോക്ഡ്രില്ലിൽ കൗതുകം പൂണ്ട് നെടുംപുറംചാൽ
Oct 14, 2026 06:11 AM | By PointViews Editor

കണിച്ചാർ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാലിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ ഒമ്പതാം വാർഡാണ് നിടുംപുറംചാൽ. 2022 ലെ പ്രകൃതി ദുരന്തത്തിൽ ഏറെ നാശം സംഭവിച്ച പ്രദേശമാണിത്. കുണ്ഡലചാപ്പ തോട്ടിലാണ് മോക്ഡ്രിൽ അധിക സമയം നടന്നത്. അന്ന് ഒരു കുഞ്ഞ് ഒഴുക്കിൽപ്പെട്ട് മരിച്ച പ്രദേശത്തെ പഴയ ആരോഗ്യ കേന്ദ്രത്തിനടുത്ത് വച്ചും പുഴയിൽ വച്ചുമാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും അടിയന്തര രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തിയത്. കണിച്ചാർ ഗ്രാമപഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA), പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്, കേളകം പോലീസ് സ്റ്റേഷൻ, കണിച്ചാർ പ്രാഥമിക ആരോഗ്യകേന്ദ്രം, കണിച്ചാർ വില്ലേജ് ഓഫീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പ്രദേശവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, സുരക്ഷിത സ്ഥാനങ്ങളിലേക്കുള്ള മാറ്റം എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നൽകുന്നതിനും പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. ത്രേസ്യ പോൾ, മെമ്പർമാരായ ജിൽസൺ മാത്യു, തോമസ് പയ്യമ്പള്ളി ,സി വി മാസ്റ്റർ, ഷീബ തോമസ് ,ഷാൻ്റി തോമസ്, മിനി സെബാസ്റ്റ്യൻ,ബിന്ദു കെ, ജിബിൻ ജെയ്സൺ, സിന്ധു ചിറ്റേരി, പേരാവൂർ അഗ്നി രക്ഷ നിലയം ഓഫീസർ കെ ജിനേഷ് , കേളകം പോലീസ് സബ് ഇൻസ്പെക്ടർ മെൽവിൻ വിൻസെന്റ്, കണിച്ചാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ പി അതുൽ, ഡെപ്യൂട്ടി തഹസിൽദാർമാരായ ബിജി ജോൺ, എം എ സഞ്ജന, പഞ്ചായത്ത് സെക്രട്ടറി കെ ജി സന്തോഷ് , കണിച്ചാർ വില്ലേജ് ഓഫീസർ എൻ രാജീവൻ, സിലിയൻസ് ഓഫിസർ തുടങ്ങിയവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.

Curious and excited about the mock drill

Related Stories
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

Oct 14, 2026 12:33 PM

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ...

Read More >>
പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

Oct 14, 2026 08:03 AM

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ...

Read More >>
കൊട്ടിയൂർ ബീക്കൺ

Oct 14, 2026 07:25 AM

കൊട്ടിയൂർ ബീക്കൺ

കൊട്ടിയൂർ...

Read More >>
കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

Oct 12, 2026 11:10 AM

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി...

Read More >>
കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

Oct 10, 2026 06:53 AM

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി...

Read More >>
Top Stories